കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് എന്ന് ചിന്തിച്ച്, കിട്ടുന്നതെല്ലാം അകത്താക്കും മുൻപ് ഒന്ന് ശ്രദ്ധിക്കുക. പ്രമേഹം, കൊളസ്ട്രോൾ, രക്താതിസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്ക് കേക്ക് ഒഴിവാക്കേണ്ട ആഹാരത്തിൽ പെടുന്ന ഒന്നാണ്. കൊഴുപ്പും, ഗ്ലൈസീമിക് ഇൻഡക്സും ഊർജവും വളരെ കൂടുതൽ ഉള്ളതും റിഫൈൻഡ് ആയ അന്നജവും തവിടു തീരെയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ നിർബന്ധമായും ഒഴിവാക്കേണ്ട റെഡ് കാറ്റഗറി വസ്തുവാണ് കേക്ക് പ്രമേഹക്കാർക്ക്.. മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്കൃത വസ്തു. 300 മുതൽ 360 വരെ വളരെ ഉയർന്ന […]