ഈ തരത്തിൽ പെട്ട വ്യായാമങ്ങൾ ഹൃദയമിടുപ്പിന്റെ വേഗത കൂട്ടും.അത് കലകളിൽ കൂടുതൽ ഓക്സിജന്റെ ആവശ്യം ഉണ്ടാക്കുന്നു. അതിനാൽ ശ്വസന വേഗവും അളവും കൂടുന്നു. ശരീരം നല്ലവണ്ണം വിയർക്കുന്നു. നീന്തൽ, സൈക്ലിംഗ്, ഓട്ടം, വേഗത്തിലുള്ള നടപ്പ് ,ടെന്നീസ്, ഷട്ടിൽ, ട്രഡ് മിൽ തുടങ്ങിയവ എല്ലാം എയ്റോബിക്. വ്യായാമങ്ങളാണ്. വന ജീവിതത്തിൽ വേട്ടക്കാരായ കടുവയ്ക്കും സിംഹത്തിനും ഇരകളായ മുയലിനും മാനിനും ഏയ്റോബിക് കായിക പ്രവർത്തനം, ഇര തേടലിലൂടെയും രക്ഷപെടലിലൂടെയും ലഭ്യമാണ്. പ്രകൃതി മനുഷ്യന് ആദ്യം ജീവിക്കാൻ നൽകിയ വനജീവിതത്തിൽ മനുഷ്യർക്കും […]