പ്രമേഹബാധിതരിൽ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്റെ സങ്കീർണതകൾ ബാധിച്ചവരിലും ചികിത്സാർഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യംവരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങൾ രോഗിക്ക് അവയുടെതായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മർദം, വിഷാദരോഗം, അമിതമായ ഉത്കണ്ഠ, ലൈംഗികപ്രശ്നങ്ങൾ, ഡയബറ്റിസ് ബേൺഔട്ട് തുടങ്ങിയവ പ്രമേഹബാധിതരിൽ സാധാരണ കണ്ടുവരുന്ന മാനസിക അസ്വാസ്ഥ്യങ്ങളാണ്. മാനസിക സമ്മർദം രോഗം ആവശ്യപ്പെടുന്ന കടുത്ത ദിനചര്യകളും ഷുഗർനിലയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ആശങ്കകളുമൊക്കെ പ്രമേഹരോഗികളിൽ കടുത്ത മാനസികസമ്മർദത്തിന് വഴിവെക്കാറുണ്ട്. ഈ മാനസികസമ്മർദം എപിനെഫ്രിൻ, നോർഎപിനെഫ്രിൻ, […]