ഗ്രാമങ്ങൾ നഗരങ്ങളായി മാറാനുള്ള വെമ്പലിലാണ്. അതിനൊപ്പം മനുഷ്യനും മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ശരീരത്തിനറിയില്ല നാം ഏതു സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന്! നഗരവത്കരണത്തിനൊപ്പം പണ്ടത്തെ ആഹാരക്രമങ്ങളിൽ നിന്ന് നാം മാറിയിരിക്കുന്നു. ഫാസ്റ്റ്ഫുഡ് കൾച്ചറിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ ശരീരത്തിലും ചില മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അമിതവണ്ണം കാൻസറിന്റെ പ്രധാനകാരണമായി മാറിക്കഴിഞ്ഞു. നമ്മുടെ ഭക്ഷണശീലങ്ങളിൽ വന്ന മാറ്റമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. അതിന് പിന്നിൽ ജനിതക ഘടകങ്ങൾ ഉണ്ടെങ്കിലും ഇതും പ്രധാന കാരണമാണ്. ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണം, ഷുഗർ അടങ്ങിയ വിഭവങ്ങൾ, ഓയിലിഫുഡ്, റെഡ് മീറ്റ്… […]