പ്രമേഹമുണ്ടെന്ന് അറിയുമ്പോൾ തന്നെ അതിനെ നിരസിക്കുവാനുള്ള മനോഭാവമാണ് പലപ്പോഴും പലരിലും കാണുക. പ്രമേഹം വരാൻ ഒരു സാധ്യതില്ല എന്നും റിസൾട്ട് തെറ്റിയതാകും വേറെ ലാബിൽ നോക്കിയേക്കാമെന്നുമാകും ചിന്ത. എനിക്ക് പ്രമേഹമുണ്ട് എന്ന് പൂർണ്ണമായും അംഗീകരിക്കാൻ സമയം ഏറെ എടുക്കും. പ്രമേഹം തിരിച്ചറിയുന്ന ഘട്ടത്തിൽ അഥവ രോഗത്തിന്റെ തുടക്ക ഘട്ടത്തിൽ തന്നെയാണ് ഏറ്റവും ശക്തമായ ഇടപെടലുകൾ വേണ്ടത്. നമ്മുടെ നാട്ടിൽ പക്ഷേ, കാര്യങ്ങൾ തിരിച്ചാണ് സംഭവിക്കുന്നത്. പ്രമേഹത്തോടും ചികിത്സയോടും ജീവിത ശൈലി മാറ്റത്തോടും ഏറ്റവും ഉദാസീനതയും അവഗണനയും രോഗികൾ […]