കാബേജ്, കോളിഫ്ലവർ എന്നിവയുടെ മച്ചുനൻ ആണ് സമീപകാലത്ത് മാത്രം നമ്മുടെ കണ്മുന്നിലേക്ക് വ്യാപകമായി എത്തിയ ബ്രോക്കോളി. നമ്മുടെ ഭക്ഷണ മെനുവിൽ പുതുക്കക്കാരൻ ആണെങ്കിലും ബ്രോക്കോളി കാബേജും കോളിഫ്ലവറും പോലെ പ്രമേഹ രോഗികളുടെ ഭക്ഷ്യ ക്രമത്തിൽ ധൈര്യമായി ഉൾപ്പെടുത്താവുന്ന ഒന്നാണ്. ബ്രോക്കോളിയിലെ പ്രധാന ആകർഷണം അതിൽ അടങ്ങിയിട്ടുള്ള സൾഫോറഫെയിൻ ആണ്. ഇത് ഞരമ്പുകളിലെ രക്തയോട്ടത്തെ മെച്ചപ്പെടുത്താൻ സഹായിക്കും എന്നാണ് പഠനങ്ങളിൽ തെളിഞ്ഞത് വിറ്റാമിൻ എ,സി എന്നിവയ്ക്കൊപ്പം ഉയർന്ന തോതിൽ ഫൈബറും ഉണ്ടെന്നതിനാൽ പ്രമേഹരോഗികൾക്ക് ഗുണകരമാകും. അരകപ്പ് ബ്രോക്കോളിയിൽ അഞ്ചു […]