ചെരുപ്പുകള്‍ വാങ്ങുമ്പോഴും ശ്രദ്ധിക്കാന്‍ ഏറെ
പ്രമേഹ രോഗികളുടെ പാദരക്ഷാ തിരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്..വിരലുകൾക്കിടയിൽ വാറില്ലാത്ത ചെരുപ്പുകൾ വാങ്ങുകയാണ് ഏറ്റവും അഭികാമ്യം. വാറുകൾ ഉരഞ്ഞു വിരലുകൾക്ക് ഇടയിൽ മുറിവുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.
ചെരുപ്പിന്റെ മുൻഭാഗം ഇടുങ്ങിയതും കൂർത്തതും ആണെങ്കിൽ അത് ഒഴിവാക്കുക, പകരം മുൻഭാഗം വിസ്തൃതമായത് വാങ്ങുക. ചെരുപ്പിന്റെ പുറകു വശം തുറന്നതു ആകരുത്, മൂടിയത് ആകുന്നത് ആണ് നല്ലത്. ഉപ്പൂറ്റിയിൽ ഏതെങ്കിലും സാഹചര്യത്തിൽ മുറിവ് പറ്റുന്നത് ഇതിലൂടെ ഒഴിവാക്കാം. പുറകിൽ വള്ളിയുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
പാദരക്ഷകൾ വാങ്ങുന്നത് വിരലുകൾക്ക് പരമാവധി വലുപ്പം അനുഭവപ്പെടുന്ന സമയത്ത് അതായത് ഉച്ചയ്ക്ക് ശേഷം മാത്രം വാങ്ങുക. പാദവൃണങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ പ്രിവന്റീവ് പാദരക്ഷകളോ തെറാപ്യൂടിക് പാദരക്ഷകളോ ഉപയോഗിക്കുന്നത് നല്ലതാണ്.