പ്രമേഹ രോഗികളുടെ പാദരക്ഷാ തിരഞ്ഞെടുപ്പ് സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്..വിരലുകൾക്കിടയിൽ വാറില്ലാത്ത ചെരുപ്പുകൾ വാങ്ങുകയാണ് ഏറ്റവും അഭികാമ്യം. വാറുകൾ ഉരഞ്ഞു വിരലുകൾക്ക് ഇടയിൽ മുറിവുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്. ചെരുപ്പിന്റെ മുൻഭാഗം ഇടുങ്ങിയതും കൂർത്തതും ആണെങ്കിൽ അത് ഒഴിവാക്കുക, പകരം മുൻഭാഗം വിസ്തൃതമായത് വാങ്ങുക. ചെരുപ്പിന്റെ പുറകു വശം തുറന്നതു ആകരുത്, മൂടിയത് ആകുന്നത് ആണ് നല്ലത്. ഉപ്പൂറ്റിയിൽ ഏതെങ്കിലും സാഹചര്യത്തിൽ മുറിവ് പറ്റുന്നത് ഇതിലൂടെ ഒഴിവാക്കാം. പുറകിൽ വള്ളിയുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പാദരക്ഷകൾ വാങ്ങുന്നത് […]