പ്രമേഹത്തെ നാം നിസ്സാരമായി കാണുമ്പോൾ പലപ്പോഴും ഉണ്ടാകുന്നത് ജീവിതകാലത്ത് ഒരു കാരണവശാലും പരിഹരിക്കാൻ കഴിയാത്ത തീരാവേദനകളാണ്. ഷുഗർ പരിശോധന നടത്താൻ കൂട്ടാക്കാതെയിരുന്ന ഗൾഫ് മലയാളിക്കുണ്ടായ അനുഭവം നോക്കാം. കാലിൽ ചെറിയ മുറിവ് മാത്രമുണ്ടായിരുന്ന അദ്ദേഹം ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ പോയത് തന്നെ. ഷുഗർ 450 ന് മുകളിലാണെന്ന് അറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാൻ കൂടെയുള്ളവർ നിർബന്ധിച്ചു. അവിടത്തെ കാര്യങ്ങൾ ഒതുക്കി ടിക്കറ്റുമെടുത്ത് നാട്ടിലെത്തിയപ്പോൾ പിന്നെയും രണ്ടുമൂന്ന് ദിവസങ്ങൾ പോയി. കാൽപത്തിയിലേക്ക് പഴുപ്പുകേറിയ നിലയിൽ എത്തിയ ആ രോഗിയുടെ കാലുമുറിച്ചുമാറ്റൽ […]