പ്രമേഹരോഗവും വൃക്കരോഗവും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ട്. പ്രമേഹം നിയന്ത്രണാതീതമായി തുടരുമ്പോൾ ആണ് വൃക്ക തകരാറിൽ ആകുന്നത്. പ്രമേഹം വൃക്കകളെ ബാധിച്ചു തുടങ്ങുമ്പോൾ മൂത്രത്തിൽ ആല്ബുഹമിൻ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടുതുടങ്ങും. മൂത്രത്തിൽ ഒരു മില്ലിമീറ്ററിൽ 20 മൈക്രോഗ്രാം വരെ ആൽബുമിന്റെ അളവ് സാധാരണമാണ്. ഇത് 50ൽ കൂടിയാൽ കിഡ്നിക്ക് തകരാർ തുടങ്ങി എന്നർത്ഥം. ഉടൻ തന്നെ ചികിത്സ തുടങ്ങേണ്ട ഘട്ടമാണത്. രോഗം അധികരിച്ചാൽ മൂത്രത്തിൽ ക്രിയാറ്റിൻ, യൂറിയ എന്നിവ കൂടുതലായി കണ്ടു തുടങ്ങും. കാലിൽ നീര് തുടങ്ങിയ […]