ഓം ശാന്തി ഓമിനായി ഷാരൂഖ് ഖാനും ഗജിനിക്ക് വേണ്ടി സൂര്യയും സിക്സ് പാക്ക് ശരീരം ആക്കിയപ്പോൾ യുവതലമുറ ഒക്കെ ഒന്നുണർന്നു. സിക്സ് പാക് കാട്ടിയുള്ള സിനിമാ താര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ എല്ലാരും ജിമ്മിലേക്ക് പോയി..സിക്സ് പാക്കിനായി തകൃതിയായി ശ്രമവും തുടങ്ങി. സിംഗിൾ പാക്ക് വയർ ഉള്ള ഉണ്ണികുടവയറുകാർ ആകട്ടെ മാറുന്ന സൗന്ദര്യസങ്കൽപ്പത്തെ നോക്കി നെടുവീർപ്പ് ഇട്ടുകൊണ്ടും ഇരുന്നു. സമൂഹത്തിൽ നിർണായക സ്വാധീനവും സാന്നിധ്യവും ഉള്ള മീഡിയകൾക്ക് എങ്ങനെ മനുഷ്യമനസിൽ ചലനം ഉണ്ടാക്കാൻ കഴിയുമെന്നതിന്റെ സൂചകമാണ് […]