ലളിതമായി പറഞ്ഞാൽ പ്രമേഹത്തിന് മുന്നോടിയായുള്ള ഘട്ടം. പ്രമേഹരോഗാവസ്ഥയിലേക്കുള്ള പ്രയാണം തടയാവുന്ന, പ്രമേഹത്തിന് മുന്നോടിയായുള്ള ഒരു അവസ്ഥയാണിത്.ഈ അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലും കൂടുതലാകും. എന്നിരുന്നാൽ പ്രമേഹം സ്ഥിരീകരിക്കാൻ പര്യാപ്തമായ അളവിൽ രക്തത്തിലെ പഞ്ചസാര കൂടിയിരിക്കുകയുമില്ല. പ്രമേഹ പൂർവാവസ്ഥയിലുള്ള രോഗികളിൽ 11 ശതമാനം ഓരോ വർഷവും പ്രമേഹരോഗികളായി മാറുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹപൂർവാവസ്ഥ പ്രമേഹം പിടിപെടാനുള്ള സാധ്യത വിളിച്ചോതുന്ന ഒരു ‘അപായസൂചന’യാണ്. വെറുംവയറ്റിൽ രക്തത്തിലെ പഞ്ചസാര(FBS): 100-125 mg/dL. ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറിനു ശേഷമുള്ള […]