സദാ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കുന്നവർക്ക് പ്രമേഹം വിളിപ്പാട് അകലെയാണ് . റിലാക്സ് ചെയ്യാൻ അൽപ്പം പോലും സമയം ശരീരത്തിന് ലഭിക്കാതെ സിംപതറ്റിക് നാഡീവ്യൂഹം നിരന്തരം ഉത്തേജിതാവസ്ഥയിൽ നിൽക്കുന്ന ഈ അവസ്ഥ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ച് സ്ട്രെസ്സും പ്രമേഹവും എന്നതിൽ വിവരിച്ചതാണ്.ഇത്തരം അപകടാവസ്ഥ തരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന റിലാക്സേഷൻ ടെക്നിക്കുകളിൽ ഒന്നാണ് മെഡിറ്റേഷൻ. പ്രമേഹരോഗി ദിവസം ഒരു നേരമെങ്കിലും ബോധപൂർവമായ റിലാക്സേഷന് സമയം കണ്ടെത്തണം. ഫലപ്രദമായി ചെയ്യാവുന്ന ഒരു റിലാക്സേഷൻ ടെക്നിക്കാണ് മെഡിറ്റേഷൻ എന്ന ധ്യാനം. നടു […]