പരിശോധനാമുറിയിലേക്ക് കടന്നുവരുമ്പോൾ തന്നെ മധ്യവയസ്ക്കരായ ആ ദമ്പതികളുടെ ടെൻഷൻ പ്രകടമായിരുന്നു. ആദ്യം ഭർത്താവിന്റെ റിസൾട്ട് നോക്കി. പ്രമേഹതോത് നല്ല ഉയരത്തിൽ തന്നെയാണെന്നും നന്നായി ശ്രദ്ധിക്കണമെന്നും പറയുമ്പോൾ ഭാര്യ ആശങ്കാപൂർവ്വം നിരന്തര സംശയങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു… ഭാര്യയുടെ പരിശോധനയിലേക്ക് കടന്നപ്പോൾ ആകട്ടെ നിർവികാരനായി അതിലൊന്നും താൽപര്യമില്ലാത്ത തരത്തിൽ ഭർത്താവ് പുറത്തുകടന്നു. ദേ… ഒന്ന് നിക്കണേ… എന്ന അവരുടെ വാക്കുകൾ പോലും മുഖവിലയ്ക്ക് എടുക്കാതെ… ഇതൊരു കൽപിതകഥയല്ല. മൂന്നു പതിറ്റാണ്ട് നീണ്ട പ്രമേഹചികിൽസയ്ക്ക് ഇടയിൽ സ്ത്രീകളുടെ ചികിൽസയുടെ കാര്യം വരുമ്പോൾ പല […]