കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുമ്പോൾ ചിലർ ഉടൻ പറയും..കൊച്ചിന് അല്പ്പം് പഞ്ചസാര കൊടുക്ക്…അവൻ കഴിച്ചോളും..എന്നാൽ ഇത് നല്ലതാണോ ? അല്ല…,ആരോഗ്യകരമായ ഭക്ഷണ സംസ്ക്കാരത്തിനുള്ള അടിത്തറ കുട്ടികളിൽ തന്നെ ഇട്ടു തുടങ്ങാം എന്ന നവചിന്തയുടെ കാലത്ത് ഇത്തരം രീതികൾ ഒഴിവാക്കി നിര്ത്തു്ന്നതാണ് ഉത്തമം. കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര […]