ചെറുപയർ, വൻപയർ, കടല ഇവയെല്ലാം തലേന്നു രാത്രി വെള്ളത്തിൽ കുതിർത്ത് വച്ച് പിറ്റേന്ന് കറിവയ്ക്കുകയാണ് മിക്കവരും ചെയ്യുന്നത് എന്നാൽ ഇതേ പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. എങ്ങനെയാണ് ഇത് മുളപ്പിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. മുളപ്പിക്കേണ്ടതെങ്ങനെ? ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. സാലഡ് ആക്കിയും ഇവ ഉപയോഗിക്കാം. മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം. ഇവ […]