ഉയര്‍ന്ന താപനിലയില്‍ വെച്ചാല്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത നഷ്ടമാകും എന്ന് ഏതാണ്ട് എല്ലാവര്ക്കും അറിയാം. ഉപയോഗിക്കുന്നതിന് മുന്‍പേ ഇന്‍സുലിന്‍ കേടുവന്നിട്ടില്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം എന്നുമറിയാം. ഇതെല്ലാം അറിയുന്ന പലര്‍ക്കും എങ്ങനെ ഇന്‍സുലിന്‍ കാത്തു സൂക്ഷിക്കണം എന്ന് അറിയില്ല എന്നതൊരു യാഥാര്‍ത്ഥ്യം ആണ്. മുപ്പതു സെല്‍ഷ്യസിനും രണ്ടു സെല്‍ഷ്യസിനും ഇടയിലാണ് ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ സൂക്ഷിക്കാനും പാടില്ല. അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാം എന്നതിനാല്‍ യാത്രകളിലും മറ്റും ഇന്‍സുലിന്‍ മുടങ്ങിപോകാതെ നോക്കാനാകും.എന്നാലും വായുസഞ്ചാരം ഇല്ലാതെ കനത്ത വെയിലില്‍ കിടക്കുന്ന […]