ഡോ. ജി. വിജയകുമാർ ഇരപിടിക്കുന്ന ചിലന്തിയെ ശ്രദ്ധിച്ചിട്ടുണ്ടോ? രക്ഷപ്പെടാനാകും എന്ന പ്രതീക്ഷയോടെ ഓരോ വട്ടവും വലയിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്ന ഇരയെ ഒറ്റയടിക്ക് ഭക്ഷണം ആക്കാതെ ക്ഷമാപൂർവം നോക്കിയിരുന്ന് പതിയെ പതിയെ ശാപ്പിടുന്ന ചിലന്തിയെ? ഈ ചിലന്തിയെപ്പോലെയാണ് പ്രമേഹവും. താൻ രോഗമുക്തി നേടിയെന്നു ആശ്വസിച്ച് ഓരോവട്ടവും കുതിച്ചു പൊങ്ങാൻ ഒരുങ്ങുന്ന രോഗിയെ ഇഞ്ചിഞ്ചായി കീഴടക്കുന്ന രോഗം. പ്രമേഹം കൈകാര്യം ചെയ്യാൻ വേണ്ടത്ര സമയമുണ്ട് എന്നൊരു പൊതുധാരണ ഉണ്ട്. ഈ ചിന്താഗതിയാണ് നമ്മെ ചിലന്തി വലയിൽ അകപ്പെടുത്തുന്നത്. […]