ദേ അമ്മേ… കറിക്കൊന്നുമില്ലാട്ടോ.. എന്നു കേള്‍ക്കുമ്പോള്‍ തൊടിയില്‍ പോയി താളും ഇലകളുമെല്ലാം പറിച്ചു ആരോഗ്യപ്രദമായ ഭക്ഷണം ഒരുക്കുന്ന നിമിഷങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍നിന്നും പടിയിറങ്ങി കഴിഞ്ഞു. പാചക രീതിയിലും മാറ്റങ്ങളായി. ഒന്നോ രണ്ടോ വിഭവങ്ങള്‍ മാത്രമുണ്ടായിരുന്ന അടുക്കളകളില്‍നിന്നും വിഭവസമൃദ്ധമായ ഭക്ഷണം ഓരോ നേരവും വന്നു തുടങ്ങി. ഗുണമേന്മയേറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാട്ടുന്ന ഔചിത്യബോധം പക്ഷേ, പാചകരീതിയില്‍ കാണുന്നില്ല. പാചകം ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ ആ ഭക്ഷണത്തിന്റെ ഗുണമേന്മയും കഴിക്കുന്നവരുടെ ആരോഗവും നശിക്കുമെന്ന യാഥാര്‍ത്ഥ്യം മനസില്‍ വെച്ചുകൊണ്ടു വേണം […]