രക്തസമ്മർദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും. സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എന്നാൽ പ്രമേഹത്തോടൊപ്പം രക്തസമ്മർദ്ദമുള്ളവർ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക തന്നെ വേണം. പ്രമേഹവും രക്തസമ്മർദവും ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടുതൽ ആണെന്നതാണ് ഉപ്പിന്റെ അളവ് നിയന്ത്രിക്കണം എന്ന താക്കീതിനു പിന്നിൽ. ഉപ്പിലിട്ടതും പപ്പടവും പോലുള്ളവയും നിയന്ത്രിക്കണം. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. […]