നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മനോനിലയെ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. സമ്മർദം അകറ്റാനും മനസ്സ് ശാന്തമാക്കാനും ചില ഭക്ഷണങ്ങൾക്കാകും. മധുരവും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണം പരീക്ഷാക്കാലത്ത് പൂർണമായും ഒഴിവാക്കാം. ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കാൻ ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലിക്കണം. പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്കായി ഇതാ ചില ഭക്ഷ്യ നുറുങ്ങുകൾ.. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. മുട്ട, കാരറ്റ്, മത്സ്യം, അണ്ടിപ്പരിപ്പ്, പച്ച നിറത്തിലുള്ള ഇലക്കറികൾ, ബ്രോക്കോളി, പഴങ്ങൾ ഇവയിലെല്ലാം ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. ജീവകം എ, ഇ, […]