കോഴിക്കോട്ടെ മിട്ടായി തെരുവിലൂടെ നടക്കുമ്പോള്‍ പല നിറത്തിലും ചേരുവകളിലും ഉള്ള ഹല്‍വ നമ്മെ മാടി വിളിക്കുന്നതായി തോന്നും…അത്രയ്ക്ക് ഹൃദയഹാരിയായ തരത്തിലാണ് നമ്മുടെ നാട്ടിലെ ഹല്‍വാ നിര്‍മാതാക്കള്‍ മിഡില്‍ ഈസ്റ്റിലും ഗ്രീസിലും ഇസ്രായേലിലും പ്രിയങ്കരമായ ഹല്‍വയെ അണിയിച്ചൊരുക്കുന്നത്.കൈയ്യില്‍ കിട്ടിയ എന്തിനെയും ഉപ്പില്‍ ഇട്ടു നാവില്‍ രസത്തിന്റെ മേളം തീര്‍ക്കുന്ന കോഴിക്കോട്ടുകാര്‍ കൈയ്യില്‍ കിട്ടുന്ന എന്തുകൊണ്ടും ഹല്‍വയും ഉണ്ടാക്കും. നിങ്ങള്‍ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയാത്ത പ്രമേഹ രോഗിയാണ് എങ്കില്‍ ആ വഴിയൊന്നും പോകാതിരിക്കുന്നതാണ് ഉത്തമം. പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ […]