സാധാരണക്കാരന്റെയും തീൻമേശയിലെ ശീലങ്ങളിലൊന്നായി സാലഡ് മാറിക്കഴിഞ്ഞു. സംസ്കരിക്കാത്ത ആഹാരപദാർഥങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. ഔഷധങ്ങളുടെ ഒരു കൂട്ട് എന്നുപോലും സാലഡിനെ വിശേഷിപ്പിക്കാം. എപ്പോൾ വിളമ്പുന്നു എന്നതും എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതും അനുസരിച്ചാണ് സാലഡിന്റെണ പേരുകൾ മാറുന്നത്. അപ്പിറ്റൈസർ സാലഡ്: പ്രധാന ഭക്ഷണത്തിനു മുന്നോടിയായി വിളമ്പുന്ന സാലഡ്. സൈഡ് സാലഡ്: പ്രധാന ഭക്ഷണത്തിനൊപ്പം വിളമ്പുന്ന സാലഡ്. […]