ഇഷ്ടമുള്ള പച്ചക്കറികൾ മാത്രം കഴിക്കുന്നവരാണ് പലരും. ദിവസം അഞ്ചു സെർവിങ് പച്ചക്കറികൾ കഴിക്കണം. കാര്യമായി അധ്വാനം ഇല്ലാത്ത പ്രായപൂർത്തി ആയ സ്ത്രീക്കും പുരുഷനും കുറഞ്ഞത് ദിവസം 300 ഗ്രാം വീതം പച്ചക്കറി കഴിക്കാൻ ആണ് പൊതുവിൽ നിർദേശിക്കുന്നത്. അതിൽ പകുതി പോലും പലരും കഴിക്കാറില്ല. പച്ചക്കറികളുടെ മേന്മ കൊഴുപ്പില്ലെന്നതും കാലറി ഏറ്റവും കുറവാണെന്നതും ആണ്. ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പോഷകങ്ങൾ കുറയാതെ ഭാരം കുറയ്ക്കാൻ പച്ചക്കറികളുടെ അളവ് കൂട്ടുന്നത് ഫലപ്രദമാണ്. പച്ചക്കറി എന്നു പറയുമ്പോൾ അത് ഉരുളക്കിഴങ്ങു […]