പപ്പായ, ഓമയ്ക്ക,കപ്പയ്ക്ക,കപ്പങ്ങ, കപ്പളങ്ങ, പപ്പരക്കായ് ഇങ്ങനെ പലപേരുകൾ ആണ് ഈ വിദ്വാന് കേരളത്തിൽ. പേരുകൾ പലത് ആണെങ്കിലും നമ്മുടെ വീട്ടു വളപ്പിൽ സുഖമായി വളർന്നു ധാരാളം കായകൾ ഉണ്ടാകുന്ന പപ്പായയുടെ ഗുണം ഒന്നു വേറെ തന്നെയാണ്. സ്വന്തം വീട്ടിൽ തന്നെ ഉണ്ടാകുന്നത് കൊണ്ടോ അതിൻറെ ഗുണങ്ങളെക്കുറിച്ച് അറിവില്ലാതെ പോയത് കൊണ്ടോ എന്തോ നമ്മൾ പലപ്പോഴും പപ്പായയെ കിളികൊത്താൻ വിട്ട് പച്ചക്കറിക്കടയിൽ നിന്നും കറിക്കുള്ളവ വാങ്ങുകയാണ് പതിവ്. കുറഞ്ഞ കലോറിയും ധാരാളം നാരുകളും ഉള്ള പച്ച പപ്പായ പ്രമേഹ […]