കുടുംബത്തിന്റെ കടിഞ്ഞാൺ കൈയ്യിലുള്ള വ്യക്തിയെന്ന നിലയിൽ സ്ത്രീയ്ക്ക് സമൂഹം കൽപ്പിച്ചുനൽകിയ ശാരീരികവും മാനസികവുമായ ഉത്തരവാദിത്വങ്ങൾ തന്നെയാണ് ചികിത്സാകാര്യത്തിലെയും പ്രതിബന്ധം. സമ്പാദിക്കുന്നതും ചിലവഴിക്കുന്നതും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ കുടുംബത്തെ വനിതകളുടെ പ്രമേഹരോഗത്തിനെല്ലാം മുൻഗണനാ ക്രമത്തിൽ പിറകിലാകും ഇടം. ഇനി സ്ത്രീകൾ ചിലവഴിക്കുന്ന ഇടങ്ങളിലാകട്ടെ സ്വന്തം രോഗത്തേക്കാൾ അവർ പ്രാധാന്യം നൽകുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകമൂല്യമുള്ള ആഹാരം നൽകുന്നതിനുമാകും. പ്രമേഹ നിയന്ത്രണത്തിൽ അനിവാര്യമായ ഘടകങ്ങളാണ് അത്യാവശ്യം വ്യായാമവും ആഹാരനിയന്ത്രണവും. ഒന്ന് എക്സർസൈസ് ചെയ്യണമെന്നോ പ്രഭാതനടത്തത്തിന് ഇറങ്ങണമെന്നോ വിചാരിച്ചാൽ പോലും സാഹചര്യങ്ങൾ […]