ഇൻസുലിൻ ഉത്പാദനക്കുറവോ പ്രവർത്തന വൈകല്യമോ കാരണമാണ് ഗര്‍ഭാവസ്ഥയിലെ പ്രമേഹം ഉണ്ടാകുന്നത്. ഇൻസുലിൻ റിസപ്റ്റേർഡ് വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാവുന്നത്. ഗര്‍ഭിണി ആണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ പ്രമേഹ പരിശോധന നടത്തുക. ഗര്‍ഭാവസ്ഥയിലെ പ്രമേഹം പലരിലും തിരിച്ചറിയുന്നത് 20-24 ആഴ്ചകളില്‍ ആണ്. അതുകൊണ്ട് തന്നെ 24 ആഴ്ച പിന്നിടുമ്പോള്‍ പ്രമേഹ പരിശോധന നടത്തുക. സാധാരണ വ്യക്തിയില്‍ നിന്നും അല്‍പ്പം വിഭിന്നമായി വേണം ഗര്‍ഭിണിയുടെ പ്രമേഹ നില വിലയിരുത്താന്‍. ഫാസ്റ്റിങ്ങില് സാധാരണ പ്രമേഹ നിര്‍ണയ തോത് 100 […]