പോഷകപ്രദമായ ഒരു ഡയറ്റ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ ബ്രോക്കോളിയെ അവഗണിക്കാൻ പാടില്ല. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. എന്തുകൊണ്ടാണ് ബ്രോക്കോളി ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതെന്നു നോക്കാം. ദഹനത്തെ സഹായിക്കും ബ്രോക്കോളിയിൽ ഉയർന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിനും […]