പ്രമേഹസാധ്യതയുള്ളവർ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യം തന്നെ. പക്ഷേ പഞ്ചസാര മാത്രം നിയന്ത്രിച്ചതുകൊണ്ട് പ്രയോജനമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നമ്മൾ കഴിക്കുന്ന മറ്റു ചില ഭക്ഷണപദാർഥങ്ങളിൽ പഞ്ചസാര വളരെ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് നാം തിരിച്ചറിയുന്നില്ല. 1. കാൻഡ് ജ്യൂസ് കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത്തരം കാൻഡ് ജ്യൂസ് പൂർണമായും ഒഴിവാക്കുക 2. സിറപ്പുകൾ പഴങ്ങൾ സിറപ്പുകളുടെ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഇതിൽ കൃത്രിമമായി മധുരം […]