അടുത്ത കാലം വരെ സ്ത്രീകൾക്ക് ഒരു ധാരണയുണ്ടായിരുന്നു; ജീവിതശൈലീ രോഗങ്ങൾ തങ്ങളെ ബാധിക്കുന്നതല്ല. ഹൃദ്രോഗമോ? പ്രമേഹമോ? അതൊക്കെ പുരുഷന്മാർക്കു വരുന്ന രോഗങ്ങളല്ലേയെന്ന്. എന്നാലിപ്പോൾ കണക്കുകൾ പറയുന്നത് കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നതിന്റെ നിരക്ക് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണെന്നാണ്. ഹൃദ്രോഗത്തിന് കാരണമായി പുകവലി, മദ്യപാനം ഉൾപ്പെടെയുള്ള ദുശ്ശീലങ്ങൾ പുരുഷന്മാരിൽ ആരോപിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കാര്യമായിട്ടില്ലാത്ത സ്ത്രീകൾ ഹൃദ്രോഗത്തിന് അടിപ്പെടുന്നത് എന്ന കാര്യം പ്രത്യേകം ഓർക്കുക. ഇതെന്തുകൊണ്ട് സംഭവിക്കുന്നു? ആർത്തവ വിരാമത്തിനു മുമ്പു വരെ ധാരാളം കാവൽക്കാരുള്ള ഒരു കോട്ടയാണ് സ്ത്രീശരീരം. […]