മുറം ഉപയോഗിച്ച് പാറ്റി പാറ്റി എടുക്കുന്ന തവിട് ഓർക്കുന്നുണ്ടോ? പഴയ നെല്ലുകുത്ത് യന്ത്രങ്ങളിൽ നെല്ല് കുത്തുമ്പോൾ കിട്ടുന്ന അരിയുടെ കൂടെയുള്ള ഉമിയും തവിടും വേർതിരിച്ച് എടുക്കാൻ ആണ് മുറം അടുക്കള ഭിത്തികളിൽ തൂങ്ങിയിരുന്നത്. പോഷക സമൃദ്ധമായ ഈ തവിട് കാശുകാർ കോഴിക്ക് തീറ്റയാക്കുമ്പോൾ അത്രയൊന്നും മെച്ചമല്ലാത്ത സാമ്പത്തിക നിലയുള്ളവർ സൂക്ഷിച്ചു വെച്ച് പലഹാരമാക്കും… അങ്ങനെ ഒരുങ്ങിയിരുന്ന പലഹാരങ്ങളിൽ ഒന്നാണ് തവിടപ്പം. പഴയ ശീലങ്ങൾ കൈവിട്ടപ്പോൾ നമ്മൾ എന്തൊക്കെ ആരോഗ്യ ശീലങ്ങളാണ് കൈവിട്ടത് എന്നതിന്റെ സൂചകമാണ് തവിടിൽ ഉണ്ടാക്കിയ […]