മഴക്കാലമാണ്… റോഡിലും വഴികളിലുമെല്ലാം കെട്ടി നിൽക്കുന്ന വെള്ളം പാദങ്ങളുടെ സൗന്ദര്യം നശിപ്പിക്കുക മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മഴക്കാലത്തെ പാദസംരക്ഷണത്തിനായി കുറച്ചു സമയം നീക്കി വെക്കുന്നത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. ഈർപ്പം നിറഞ്ഞു നിൽക്കുന്ന കാലാവസ്ഥ ഫംഗസ് ബാധകൾക്ക് കാരണമാകുന്നതിനാൽ പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പുറത്ത് പോയി വീട്ടിലെത്തിയാലുടൻ സോപ്പ് ഉപയോഗിച്ച് പാദങ്ങൾ നന്നായി കഴുകിയ ശേഷം ജലാംശം പൂർണ്ണമായും തുടച്ച് മാറ്റുക. പാദങ്ങളും വിരലുകളുടെ ഇടഭാഗവും നന്നായി ഉണക്കാൻ മറക്കരുത്. വിരലുകളുടെ […]