Medical Articles & News
November 14 is celebrated as World Diabetes Day and this year’s theme is The Nurse And Diabetes.We, here at Medical Trust Hospital And Diabetes Care Centre dedicate this video to whole of our nursing staff and millions of nurses around the world who work around the clock to provide valuable care and treatment to patients
ഒരു കിലോ കുറയാന്‍ എന്തെല്ലാം ചെയ്യണം എന്ന ചോദ്യം പലരുടേയും ഉള്ളില്‍ ഉണ്ട്. എത്ര കാലറി കുറച്ചാല്‍ ഒരു കിലോ ശരീരഭാരം കുറയും എന്നതും പലര്‍ക്കും അറിയാത്ത ഒന്നാണ്. കൃത്യമായി പറഞ്ഞാല്‍ 7500 കാലറി കുറയുമ്പോള്‍ ആണ് ഒരു കിലോ ശരീരഭാരം കുറയുക. ഉദാഹരണത്തിന് പ്രതിദിനം 1500 കാലറി ഭക്ഷണം മാത്രം കഴിക്കുകയും 2000 കാലറി വ്യായാമത്തിലൂടെയും മറ്റും ചിലവാക്കുകയും ആണെങ്കില്‍ ശരീരത്തിലുള്ള കൊഴുപ്പില്‍ നിന്നും 500 കലോകാലറി ചിലവാകും.അങ്ങനെ നോക്കുമ്പോള്‍ ഇതേ അനുപാതത്തില്‍ ഒരു കിലോ […]
നിങ്ങളുടെ കാലിലെ ചർമ്മം വരണ്ട നിലയിലാണോ ? കൂട്ടായി പ്രമേഹവും ഉണ്ടോ ? എങ്കിൽ വളരെയധികം ശ്രദ്ധിക്കണം. വിയർപ്പു ഗ്രന്ഥികളുടെ പ്രവർത്തന തകരാറുമൂലമാണ് പ്രമേഹ രോഗികളിൽ കാലിലെ ചർമ്മം വരണ്ടതാകുന്നത്. ഇത് പിന്നീട് കാൽ വിണ്ടുകീറലിനും കാരണമാകും. ഇവയിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധയുണ്ടാകുകയും ചെയ്യും. കാലിലെ വരൾച്ച ഒഴിവാക്കാൻ ലോഷനോ മോയിസ്ചറെസറോ ഉപയോഗിക്കുക. പ്രമേഹ രോഗികൾക്ക് അണുബാധയുണ്ടായാൽ അത് അപകടകരമാണ് എന്ന് അറിയുക.ലോകത്തിൽ ഓരോ മുപ്പതുസെക്കന്റിലും പ്രമേഹം മൂലം ഒരു കാലെങ്കിലും മുറിച്ചുമാറ്റപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഓരോ […]
You can make delicious kebabs by following this recipe. It is tasty, low in calories, and very appealing to your tastebuds. Vegetable Kebab What You Need 1 capsicum 1/2 a carrot 1/2 sweet potato 5-6 broccoli florets 7-8 button mushrooms or 8 cubes of paneer 1 tomato 3-4 tablespoon curd 1/2 teaspoon cumin powder […]
എളുപ്പത്തിൽ ഭാരം കുറക്കാം എന്നവകാശപ്പെടുന്ന പല ഡയറ്റുകളും എന്തുകൊണ്ടാണ് തിരിച്ചടിയാകുന്നത്? ലളിതമായ കാരണമാണ് അതിനു പിന്നിലുള്ളത്. ഇത്തരം ഡയറ്റുകൾ ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിബന്ധനവെക്കുന്നു. ഇതുമൂലം അൽപ്പകാലത്തേക്ക് ശരീരത്തിന് ആവശ്യമായ കലോറിയും പോഷകങ്ങളും ലഭിക്കാതാവുന്നു. ഇതോടെ ശരീരം ക്ഷീണിക്കുകയും ഇതുവഴി നിരോധിച്ച ഇൗ ഭക്ഷണങ്ങൾ ആവശ്യത്തിലേറെ കഴിക്കുകയും ചെയ്യുന്നു. ഇതുമൂലം ഭാരം ആദ്യത്തേതിനേക്കൾ കൂടുകയും ചെയ്യും. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുകയും ചില നിയമങ്ങൾ പാലിക്കുകയും വേണം. ഭാരം കുറക്കാനുള്ള ഏറ്റവും നല്ല […]
രക്തപരിശോധനയുടെ ദിവസം കൂടുതൽ ഭക്ഷണമാണോ അതോ കുറച്ച് ഭക്ഷണമാണോ കഴിക്കേണ്ടത് എന്ന സംശയമുണ്ട് ചിലർക്ക്. ഇത് രണ്ടായാലും ശരിയല്ല. ചില രോഗികൾ രക്തം പരിശോധിക്കേണ്ട ദിവസം വളരെ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കൂ. റിസൾട്ട് നോർമൽ ആകാൻ വേണ്ടിയാണിത്. ഇത് തെറ്റായ രീതിയാണ്. രക്തപരിശോധന നടത്തുന്നത് നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും മരുന്നിന്റെ ഡോസും ശരിയായ രീതിയിൽ തന്നെയാണോ എന്നറിയാനാണ്. അതിനാൽ സാധാരണ ഗതിയിൽ നിങ്ങൾ കഴിക്കുന്ന അതേ അളവിലുള്ള ഭക്ഷണമാണ് രക്തപരിശോധനയുടെ ദിവസവും കഴിക്കേണ്ടത്.
ശരീരത്തിൽ അരക്കെട്ടിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കുടവയർ എന്ന് പറയുന്നത്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്ന കുടവയർ അളക്കാനുള്ള പ്രധാന മാനദണ്ഡമാണ് വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ. ഇന്ത്യയിൽ നടന്ന സർവേ അനുസരിച്ച് പ്രായപൂർത്തിയായ സ്ത്രീകളിൽ 75 ശതമാനവും പുരുഷന്മാരിൽ 58 ശതമാനവും ഈ ഗുരുതരാവസ്ഥയിൽ നിൽക്കുന്നവരാണ്. അടിവയറിന്റെയും അരക്കെട്ടിന്റെയും ചുറ്റളവുകൾ തമ്മിലുള്ള അനുപാതം അളക്കുന്നതിലൂടെയാണ് വെയ്സ്റ്റ് – ഹിപ്പ് റേഷ്യോ കണ്ടുപിടിക്കുന്നത്. അടിവയറിന്റെ ചുറ്റളവ് പുരുഷന്മാരിൽ 102 സെന്റീമീറ്ററും […]
കോശഭിത്തികളുടെ നിർമിതിക്കും അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും നമ്മുടെ ശരീരം തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ. രക്തത്തിലൂടെയാണു കൊളസ്ട്രോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കുകയില്ല. കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്. സാന്ദ്രതയുടെ അടിസ്ഥാനത്തിൽ മൂന്ന് തരമായി തരംതിരിക്കാം.. സാന്ദ്രത കൂടിയ നല്ല കൊളസ്ട്രോൾ (HDL), സാന്ദ്രത […]
ഒരു യാത്ര പോകുമ്പോൾ കൈയ്യിൽ കുപ്പിവെള്ളം കരുതുന്ന എത്ര യുവാക്കൾ കാണും നമുക്കിടയിൽ? ദീർഘദൂര ട്രെയിനുകളിൽ കയറുമ്പോൾ ഒന്ന് ചുറ്റുപാടും കണ്ണോടിച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും നമുക്ക്. കാർബണേറ്റഡ് ഡ്രിങ്ക്സ് എന്ന പേരിൽ അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ ആകും യുവാക്കളുടെ പക്കൽ ഏറെയും. സൗഹൃദസദസ്സുകളിലും പാർട്ടികളിലും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്നതു നിറമുള്ള ഈ പാനീയങ്ങളുടെ ലഹരിയാണ്. അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയിലേക്കുള്ള വഴിയാണ് തൊണ്ടയിലൂടെ നുരഞ്ഞിറങ്ങുന്ന സോഫ്റ്റ് ഡ്രിങ്കുകൾ എന്നറിയുക. ഒരു […]
വടക്കേയിന്ത്യക്കാരുടെ പ്രിയ വിഭവമായ രാജ്മാ ചാവലിന് ഒപ്പമാണ് നമ്മുടെ വന്പയറിനേക്കാള് മുഴുത്ത രാജ്മാ മലയാളികളിലേക്കും എത്തിയത്. സംഗതി വടക്കേ ഇന്ത്യയില്‍ പ്രശസ്തന്‍ ആണെങ്കിലും രാജ്മാ സെന്‍ട്രെല്‍ മെക്സിക്കോയില്‍ നിന്നോ ഗ്വാട്ടിമാലയില്‍ നിന്നോ ആണ് ഇന്ത്യയിലേക്കെത്തുന്നത്. വേരുകള്‍ ഏതു രാജ്യത്ത് ആണെങ്കിലും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് രാജ്മ. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ ഗ്ലൂക്കോസ് അളവ് വര്‍ദ്ധിക്കുമെന്ന പേടിയില്ലാതെ കഴിക്കാവുന്ന ഒന്നായതിനാല്‍ 1500 കലോറി ആഹാര ക്രമം പാലിക്കുന്നവര്‍ക്ക് പറ്റിയതാണ് രാജ്മ. പ്രോട്ടീന്റെ കലവറയാണ് […]