40 ൽ താഴെയാകണം ഭക്ഷണത്തിലെ ജി.ഐ

ആ ഭക്ഷണം കഴിക്കരുത്, അത് അനാരോഗ്യകരമാണ്..മിക്കവാറും പ്രമേഹരോഗികൾ കേൾക്കുന്ന ഉപദേശമാണ് ഇത്.. കൊഴുപ്പും ഗ്ലൈസീമിക് ഇൻഡക്സും കൂടുന്നതാണ് കാരണമെന്ന് അറിഞ്ഞാലും പലർക്കും ഈ ഗ്ലൈസീമിക് ഇൻഡക്സ് എന്താണെന്ന് മനസിലായിക്കൊള്ളണം എന്നില്ല.. കൃത്യ അളവിലുള്ള ഭക്ഷണം കഴിച്ചതിന്റെ ഫലമായി രക്തത്തിൽ എത്രമാത്രം ഗ്ലൂക്കോസ് ഉയരുന്നു എന്നത് കണ്ടെത്തുന്ന മാനദണ്ഡമാണ് ഗ്ലൈസീമിക് ഇൻഡക്സ്. ( G.I)ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് ഉയരും. 60 ഉം അതിലധികവും ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണം അപകടം തന്നെയാണ്..40-59 ക്രമത്തിലാണ് ഗ്ലൈസീമിക് ഇൻഡക്സ് എങ്കിൽ അത് മിതമായും 20-39 അളവിൽ ആണെങ്കിൽ കുറഞ്ഞ G.I ആയും കണക്കാക്കാം.19 ഉം അതിൽ കുറവുമാണെങ്കിൽ തീരെ കുറഞ്ഞ G.I ആണുള്ളത്.. ആശയക്കുഴപ്പം കൂടി കാണും..ചില ഭക്ഷ്യവസ്തുക്കളുടെ G.I മനസിലാക്കിയാൽ കുറേകൂടി കാര്യങ്ങൾ ലളിതമാകും. ചോറ് -58, ഗോതമ്പ് -48, ഉരുളകിഴങ്ങ് -74, ബീൻസ്-30,ആപ്പിൾ : 37, ഏത്തപ്പഴം-53 ഇങ്ങനെയാണ് നമ്മൾ ദൈനംദിനം ഉപയോഗിക്കുന്ന ചില വസ്തുക്കളുടെ ഗ്ലൈസീമിക് ഇൻഡക്സ്. ഉരുളക്കിഴങ്ങ് അപകടമാണെങ്കിൽ ചോറ്, ഗോതമ്പ്, ഏത്തപ്പഴം എന്നിവ മിതമായ G.I ഉള്ളവയും ബീൻസും ആപ്പിളും കുറഞ്ഞ G.I ഉള്ളതുമാണ്..