ഹല്‍വ തിന്നാല്‍ ഉച്ചയൂണ് പോയി

കോഴിക്കോട്ടെ മിട്ടായി തെരുവിലൂടെ നടക്കുമ്പോള്‍ പല നിറത്തിലും ചേരുവകളിലും ഉള്ള ഹല്‍വ നമ്മെ മാടി വിളിക്കുന്നതായി തോന്നും…അത്രയ്ക്ക് ഹൃദയഹാരിയായ തരത്തിലാണ് നമ്മുടെ നാട്ടിലെ ഹല്‍വാ നിര്‍മാതാക്കള്‍ മിഡില്‍ ഈസ്റ്റിലും ഗ്രീസിലും ഇസ്രായേലിലും പ്രിയങ്കരമായ ഹല്‍വയെ അണിയിച്ചൊരുക്കുന്നത്.കൈയ്യ
പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ കര്‍ക്കശമായ ഭക്ഷ്യക്രമത്തെ തകിടം മറിക്കാന്‍ പര്യാപ്തമാണ് നിറങ്ങളിലൂടെയും രുചിയിലൂടെയും നിങ്ങളെ ഭ്രമിപ്പിക്കുന്ന ഹല്‍വ. ഒരു പീസ് ഹല്‍വയില്‍ 570 കലോറിയാണ് ഉള്ളത്.അതായത് നൂറു ഗ്രാം ഉരുളക്കിഴങ്ങു ചിപ്സ് കഴിക്കുന്ന അത്രയും ഊര്‍ജം ഉള്ളില്‍ ചെല്ലും എന്ന് സാരം.1500 കലോറി ഭക്ഷ്യ ചിട്ടയില്‍ ഉച്ചയൂണിന് തുല്യമായ ഊര്‍ജം അകത്തു ചെല്ലും ഒരു പീസ് ഹല്വയിലൂടെ..
പഞ്ചസാരയാണ് ഹല്‍വ നിര്‍മാണത്തിലെ മുഖ്യ ചേരുവ എന്നത് ശ്രദ്ധിക്കണം. അമിതവണ്ണം ഉള്ളവരും ശ്രദ്ധിക്കേണ്ട ഒന്നാണ് പഞ്ചസാരയില്‍ അധിഷ്ടിതമായ ഹല്‍വാ നിര്‍മാണ രീതിയെ.
ഫൈബര്‍ തീരെ അടങ്ങിയിട്ടില്ല എന്നതും കൊഴുപ്പ് കൂടുതലാണ് എന്നതും ശ്രദ്ധിക്കണം. 27.5 ഗ്രാം ആണ് ഒരു പീസ് ഹല്‍വയില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിന്റെ അംശം. അതായത് പ്രതിദിന അളവിന്റെ ഏതാണ്ട് 42 ശതമാനം വരും അത്. ഇനിയൊന്നു ചിന്തിച്ചോളൂ…ഒരു പീസ് ഹല്‍വ വേണോ അതോ കര്‍ക്കശ ചിട്ട ഉള്ളതെങ്കിലും എന്നും പതിവായുള്ള ഉച്ചയൂണ് വേണോ എന്ന്…