സ്ത്രീകൾ അറിയേണ്ട കാൻസർ ലക്ഷണങ്ങൾ

ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണല്ലോ..ഓരോ വർഷവും ഏകദേശം എട്ടു ലക്ഷത്തിലേറെ പേർക്കാണ് കാൻസർ പുതുതായി ബാധിക്കുന്നത്. ഇതിൽ തന്നെ പകുതിയിൽ ഏറെയും സ്ത്രീകൾ ആണ് താനും..സ്ത്രീകൾക്ക് സ്വയം വിശകലനം ചെയ്യാവുന്ന കാൻസർ ലക്ഷണങ്ങളെക്കുറിച്ചാണ് ഇന്ന്.. ശരീരത്തിൽ കാണപ്പെടുന്ന മുഴകളും തട്ടിപ്പുകളും സ്ത്രീകളുടെ സ്തനങ്ങളിൽ കാണുന്ന മുഴകൾ, സ്തനങ്ങളിൽ കാണപ്പെടുന്ന അസ്വാവീകമായ എന്ത് മാറ്റവും-നീരോ തടിപ്പോ മുഴയോ സ്രവങ്ങളോ ആകൃതി മാറ്റമോ എന്തായാലും ഉടനെ വൈദ്യപരിശോധന നടത്തുക.
ലൈംഗീക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന രക്തസ്രാവം, മാസമുറ നിലച്ച സ്ത്രീകളിൽ പിന്നീടുണ്ടാകുന്ന രക്തസ്രാവം മാസമുറ സമയത്തല്ലാതെ വരുന്ന അസാധാരണമായ രക്തസ്രാവം സ്തനങ്ങളിൽ നിന്ന് അസാധാരണമായ സ്രവങ്ങളോ രക്തസ്രാവമോ വരുന്നത് തൊണ്ടയിലോ കഴുത്തിലോ വരുന്ന വിട്ടുമാറാത്ത വേദന മലമൂത്രവിസർജ്യത്തിൽ ഉണ്ടാകുന്ന അസാധാരണ.മാറ്റങ്ങൾ, മലത്തിലോ മൂത്രത്തിലോ രക്തമോ പഴുപ്പോ കാണുകയോ മലമൂത്ര വിസർജന സമയത്ത് അസാധാരണമായ വേദന ഉണ്ടാകുകയോ ചെയ്യുക ആവർത്തിച്ചു വരുന്ന ദഹനക്കേട്, ഭക്ഷണം ഇറക്കുമ്പോൾ ഉള്ള വേദന, വയറിന് അണുബാധ ഒന്നും ഇല്ലാത്തപ്പോൾ ഉള്ള വയർ വേദന, ആഹാരമിറക്കാൻ ബുദ്ധിമുട്ട് വിട്ടുമാറാത്ത ക്ഷീണം, ശരീരഭാരം അസാധാരണമായി കുറയുക, ശരിയായ പോഷകാഹാരം ലഭിച്ചിട്ടും വിട്ടുമാറാത്ത വിളർച്ചയും രക്തക്കുറവും ഉണങ്ങാത്ത വ്രണങ്ങൾ-പ്രത്യേകിച്ച് വായിൽ, വായ്ക്കുള്ളിൽ കാണപ്പെടുന്ന വെളുത്ത പാട തുടർച്ചയായ ശബ്ദം അടപ്പും ചുമയും, ചുമയ്ക്കുമ്പോൾ രക്തം വരിക വിട്ടുമാറാത്ത തലവേദന വയറിനു വലതുഭാഗത്തായി മുകളിലായി വേദന ശരീരത്തിലെ മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ വലുപ്പം, ആകൃതി, നിറം ഇവയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഇതിൽ പലതും സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ലക്ഷണങ്ങൾ ആണ്. ഇവയൊന്നും തന്നെ കാൻസർ ലക്ഷണങ്ങൾ ആകണം എന്നുമില്ല.എന്നാൽ ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷവും ഈ ലക്ഷണങ്ങൾ നിലനിൽക്കുന്നു എങ്കിൽ വിദഗ്ധ പരിശോധന ആവശ്യമാണ്