സൈക്കിൾ ചവിട്ടാം… പെഡലിൽ നിന്ന്…

ഓട്ടം പോലെ സമ്പൂർണ എയ്റോബിക്സ് വ്യായാമത്തിന്റെ എല്ലാ ഗുണങ്ങളും നൽകുന്ന മികച്ച ഉപാധിയാണ് സൈക്ലിങ്. സന്ധികൾക്ക് അമിതായാസമില്ലാതെ വ്യായാമം ശരീരത്തിന് നൽകുന്നു എന്നതാണ് സൈക്ലിങിന്റെ ഗുണം. പ്രമേഹ രോഗികൾക്ക് റ്ഉത്തമമായ വ്യായാമം ആണിത്. മണിക്കൂറിൽ പതിനഞ്ചു കിലോമീറ്റർ വേഗതയിൽ മുപ്പത് മിനിറ്റ് സൈക്കിൾ ചവിട്ടിയാൽ 180 കലോറി ഊർജം ചെലവാകും.
സൈക്കിൾ ചവിട്ടുമ്പോൾ പെഡലിൽ നിന്ന് ചവിട്ടിയാൽ കൂടുതൽ ഊർജം.വിനിയോഗിക്കാൻ ആകും. ശരീര ഭാരം കുറയ്ക്കുക ആണ് ലക്ഷ്യമെങ്കിലും ഇതാണ് ഉത്തമം. മുട്ടുകാലിന് വേദന ഉണ്ടെങ്കിൽ നിന്ന് ചവിട്ടാൻ മുതിരാതെ ഇരുന്നു ചവിട്ടുക.സൈക്കിൾ ചവിട്ടുമ്പോൾ ഒരേ രീതിയിൽ തന്നെ ദീർഘ നേരം ഇരുന്നു ചവിട്ടരുത്. തല ഉയർത്തി നേരെ നോക്കി വേണം സൈക്ലിങ്. ഗിയർ ഉള്ള സൈക്കിൾ ഉപയോഗിച്ചാൽ കയറ്റത്തിലും കഠിനാദ്ധ്വാനം കൂടാതെ സന്ധികളെ ബാധിക്കാതെ സൈക്കിൾ ചവിട്ടാം. കുറഞ്ഞത് 30 മിനിട്ടെങ്കിലും വരുന്ന തരത്തിൽ വേണം ഒരു സൈക്ലിങ് സെഷൻ പ്ലാൻ ചെയ്യാൻ.