വർഷത്തിലൊരിക്കൽ ലിപ്പിഡ് പ്രൊഫൈൽ പരിശോധനയാകാം

പ്രമേഹ രോഗികൾ നടത്തേണ്ട ഒരു വർഷത്തിൽ നിർബന്ധമായും നടത്തേണ്ട പരിശോധനകളിൽ ഒന്നാണ് കൊളസ്ട്രോൾ വിശകലനം ചെയ്യാനുള്ള ലിപ്പിഡ് പ്രൊഫൈൽ പരിശോധന. പ്രമേഹരോഗികൾക്കൊപ്പം ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്ത സമ്മർദ്ദമുള്ളവർ പാരമ്പര്യമായ് ഹൃദയാഘാത സാധ്യത ഉള്ളവർ തുടങ്ങിയവർക്ക് കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്.
കൊളസ്ട്രോൾ നില ശരിയായി മനസിലാക്കുന്നതിനായ് 9-12 മണിക്കൂർ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിർദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നാൽ രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാൽ വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല.
20 വയസാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കിൽ അഞ്ച് വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്താൽ മതി. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചുരുങ്ങിയത് വർഷത്തിലൊരിക്കൽ പരിശോധന നടത്തണം.പരിശോധനയ്ക്കു മുൻപ് വ്യായാമം ചെയ്യാൻ പാടില്ല. കാരണം വ്യായാമത്തിൽ ഏർപ്പെട്ടാൽ കൊഴുപ്പ് ഊർജ്ജമായ് മാറുന്നതിന്റെ അളവ് വർദ്ധിക്കും