വൃക്കരോഗം വഷളാകാതിരിക്കാൻ

മൂത്രത്തിൽ പ്രോട്ടീന്റെ അംശം കണ്ടു തുടങ്ങുക എന്നാൽ കിഡ്നി തകരാറിലാകുന്നുവെന്ന് അർത്ഥം. ഡോക്ടറെ കാണുമ്പോൾ അടുത്ത അഞ്ചു മുതൽ പതിനഞ്ച് വർഷത്തിനുള്ളിലുള്ള കാലയളവിൽ വൃക്കരോഗം ഗുരുതരമാകാതെ നോക്കാനുള്ള നടപടികളാണ് ആദ്യം എടുക്കുക. അതിൽ പ്രധാനം പ്രമേഹ രോഗത്തെ നിയന്ത്രിച്ച് നിർത്തുക എന്നതുതന്നെയാണ്.
വൃക്കരോഗം സ്ഥിരീകരിച്ചാൽ ഉടൻ തന്നെ ഒരു ഡയബറ്റിക് വിദഗ്ധന്റെ സഹായം തേടുന്നത് ഉത്തമമാണ്. ഡയബറ്റിക് രോഗം അനുശാസിക്കുന്ന എല്ലാ ടെസ്റ്റുകളും കൃത്യമായി ചെയ്ത് പ്രമേഹ രോഗ സാധ്യതകളെ വിലയിരുത്തിക്കൊണ്ടിരിക്കണം. ബ്ലഡ് പ്രഷറും നിയന്ത്രിച്ച് നിർത്തേണ്ടതുണ്ട്. 120-180നും ഇടയിൽ ബിപി നിയന്ത്രിച്ച് നിർത്തുക എന്നതാണ് ഉത്തമം. എന്തായാലും 140-190നും മുകളിൽ പോകാതെ നോക്കണം. ബിപി കുറയാനായിട്ട് ചില മരുന്നുകളുണ്ട്. അതേപോലെ തന്നെ ശരീരത്തിൽനിന്നുള്ള പ്രോട്ടീൻ നഷ്ടം നിയന്ത്രിക്കാനും. ഇവയുടെ ഉപയോഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം മുടങ്ങാതെ ചെയ്യണം. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ, പൊട്ടാസ്യം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഇവയെല്ലാം നിയന്ത്രിതമായ അളവിൽ കഴിക്കുക എന്നത് രോഗം വഷളാകാതിരിക്കാൻ സഹായിക്കും.