വീണ്ടും വീണ്ടും വിശക്കുന്നോ ? ഇന്‍സുലിനാണ് വില്ലന്‍

ഭക്ഷണം കഴിക്കുന്നതില്‍ ഒരു നിയന്ത്രണവുമില്ലാത്ത വ്യക്തിയാണോ നിങ്ങള്‍? ഭക്ഷണത്തിനിടയിലുള്ള സ്വാഭാവികമായ ഇടവേളകളുടെ എണ്ണം കുറവും വീണ്ടും വീണ്ടും വിശപ്പു തോന്നുന്ന സ്വഭാവമുണ്ടോ? എങ്കില്‍ നിങ്ങള്‍ പ്രമേഹ ബാധിതനാണ്.
രക്തത്തില്‍ പഞ്ചസാര അധികമാകുമ്പോള്‍ വിശപ്പ് കുറയുകയല്ലേ വേണ്ടത് എന്ന് ചോദിക്കുന്നവരുണ്ട്. വിശപ്പും ഇന്‍സുലിനും തമ്മിലുള്ള ബന്ധം മനസിലാക്കാതെയാണ് അത്തരമൊരു നിഗമനത്തിലേയ്ക്ക് പലരും എത്തിച്ചേരുന്നത്. നാം കഴിക്കുന്ന ആഹാരത്തിലുള്ള പഞ്ചസാരയുടെ അംശം കുടലില്‍നിന്നും രക്തത്തിലേയ്ക്ക് പ്രവേശിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കും.
രക്തത്തില്‍നിന്നും ഈ പഞ്ചസാര ശരീരത്തിലെ കോശങ്ങളിലേയ്ക്ക് പ്രവേശിക്കുന്നതിന് ഇന്‍സുലിന്‍ ആവശ്യമാണ്. ഒരു പ്രമേഹ രോഗിയില്‍ ഇന്‍സുലിന്റെ കുറവുമൂലം പഞ്ചസാര കോശങ്ങളിലേയ്ക്ക് പ്രവേശിക്കാതെ വരുന്നു. ഈ അവസ്ഥയെ തലച്ചോറിലെ കോശങ്ങള്‍ മനസിലാക്കുന്നത് ആവശ്യത്തിന് ആഹാരം കഴിച്ചിട്ടില്ല എന്ന രീതിയിലാകും. അപ്പോള്‍ തലച്ചോറില്‍നിന്നുള്ള സന്ദേശം കൂടുതല്‍ ആഹാരം കഴിക്കുക എന്നതായിരിക്കും.
ഇക്കാരണത്താലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അധികമായിരിക്കുമ്പോഴും പ്രമേഹ രോഗിക്ക് അമിതമായ വിശപ്പ് അനുഭവപ്പെടുന്നത്. ഈ വിശപ്പ് സഹിക്കാന്‍ തയ്യാറാകുകയും ആഹാരം നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്താല്‍ മാത്രമേ പ്രമേഹവും നിയന്ത്രിക്കാന്‍ കഴിയൂ…