വാം അപ്പും കൂള്‍ഡൗണും നിര്‍ബന്ധം

രോഗികളായവർ മസിൽ പെരുപ്പിക്കാൻ അല്ലല്ലോ വ്യായാമം ചെയ്യുന്നത്..അതുകൊണ്ടു തന്നെ നടത്തമോ ഓട്ടമോ അല്ലാത്ത എന്തും തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ശാരീരികസ്ഥിതിയ്ക്ക് യോജിച്ചതാണോ എന്ന് കർക്കശമായും ശ്രദ്ധിക്കണം.
വ്യായാമ വേളയിൽ മുറിവ് സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ പ്രമേഹ രോഗികൾ ഗ്ലൗസ്, ഷൂസ് തുടങ്ങിയവ നിർബന്ധമായും ഉപയോഗിക്കണം. പ്രമേഹരോഗികളിൽ കോശനഷ്ട സാധ്യത കൂടുതൽ ആയതിനാൽ വ്യായാമ ശേഷവും മുൻപും പ്രോട്ടീൻ കൂടുതലായ ആഹാരപദാർത്ഥങ്ങൾ കഴിക്കുക. വ്യായാമഫലം വർധിപ്പിക്കാനും പേശീ നഷ്ടം തടയാനും ആകും. ബ്ലഡ് ഷുഗർ ലെവലും അനിയന്ത്രിതമാകില്ല. ആദ്യം ബ്രീത്തിങ്ങ് തുടർന്ന് ചെറിയൊരു വാം അപ്പ് (ഫ്രീ എക്സെർസൈസും സ്ട്രെച്ചിങ്ങും), ഇതിന് ശേഷം വ്യായാമം ..എല്ലാറ്റിനും ശേഷം ശരീരോഷ്മാവും ഹൃദയമിടിപ്പും ശ്വസനവും സാധാരണനിലയിൽ എത്തിക്കുന്ന കൂൾ ഡൗൺ പ്രക്രിയകളും നിർബന്ധമായും ചെയ്യണം