വനജീവികളെപ്പോലെ കരുത്താർജ്ജിക്കാൻ എയ്റോബിക് വ്യായാമങ്ങൾ

ഈ തരത്തിൽ പെട്ട വ്യായാമങ്ങൾ ഹൃദയമിടുപ്പിന്റെ വേഗത കൂട്ടും.അത് കലകളിൽ കൂടുതൽ ഓക്സിജന്റെ ആവശ്യം ഉണ്ടാക്കുന്നു. അതിനാൽ ശ്വസന വേഗവും അളവും കൂടുന്നു. ശരീരം നല്ലവണ്ണം വിയർക്കുന്നു. നീന്തൽ, സൈക്ലിംഗ്, ഓട്ടം, വേഗത്തിലുള്ള നടപ്പ് ,ടെന്നീസ്, ഷട്ടിൽ, ട്രഡ് മിൽ തുടങ്ങിയവ എല്ലാം എയ്റോബിക്. വ്യായാമങ്ങളാണ്.
വന ജീവിതത്തിൽ വേട്ടക്കാരായ കടുവയ്ക്കും സിംഹത്തിനും ഇരകളായ മുയലിനും മാനിനും ഏയ്റോബിക് കായിക പ്രവർത്തനം, ഇര തേടലിലൂടെയും രക്ഷപെടലിലൂടെയും ലഭ്യമാണ്. പ്രകൃതി മനുഷ്യന് ആദ്യം ജീവിക്കാൻ നൽകിയ വനജീവിതത്തിൽ മനുഷ്യർക്കും ജീവിത രീതിയുടെ ഭാഗമായിരുന്നു ഇത്. നമ്മുടെ പൊതു ആരോഗ്യ നില, കായിക ക്ഷമത, ജീവിത ശൈലീ ‘രോഗങ്ങൾ’ എന്ന് ഇപ്പോൾ വിളിപ്പേരുള്ള അവസ്ഥകളിൽ നിന്ന് മാറ്റം. എന്നിവക്ക് ഏയ്റോബിക് വ്യായാമ മുറകൾ അത്യാവശ്യം.
എയ്റോബിക് വ്യായാമങ്ങൾ മുഴുവൻ ശരീരത്തെയും ബാധിക്കുന്നു. നിരവധി ഹോർമോണുകളും ന്യൂറോ ട്രസൻസ്മിറ്റേഴ്സുകളും ശരീരം ഉത്പാദിപ്പിക്കുന്നു. Brainderived Neurtorophic Factor (BDNF) , Cortisol, Human Growth Hormone (HGH) , Epinephrine, Norepinephrine, Endomorphine എന്നിവ ഇവയിൽ ചിലതു.മാത്രം. അതീവ സങ്കീർണമായ പ്രവർത്തനങ്ങളാണ് ഇതുകാരണം നാമറിയാതെ ശരീരത്തിൽ നടക്കുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും കാര്യക്ഷമതയിൽ വൻ വ്യതിയാനം വരുത്തുന്നവായാണ് ഈ പദാർഥങ്ങൾ. ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം രാസ വ്യതിയാനങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഇന്നും തുടരുകയാണ്.