ലഹരി അപകടമാകുന്നത് എപ്പോൾ ?

മദ്യാസക്തി ഒരു മനുഷ്യന്റെ മാനസികവും ശാരീരികവുമായ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പ്രമേഹ രോഗികളെ സംബന്ധിച്ച് പൂർണമായും വർജ്ജിക്കേണ്ട ഒന്നാണ് മദ്യപാനം. എന്തുകൊണ്ടെന്ന് പറയാം.
ഒരു വ്യക്തി മദ്യപിക്കുമ്പോൾ മദ്യത്തിന്റെ 20% ആമാശയത്തിൽ നിന്നും നേരിട്ടും 50% കുടലിലൂടെയും രക്തത്തിൽ കലരുകയാണ് ചെയ്യുക. രക്തത്തിൽ മദ്യത്തിന്റെ അളവ് 0.1 % ആകുമ്പോഴാണ് ഒരു വ്യക്തിക്ക് ലഹരി അനുഭവപ്പെടുന്നത്. ഈ അളവ് 0.5 % ആയാൽ ബോധക്ഷയവും 0.55% ആയാൽ മരണകാരണവും ആകും. പ്രമേഹ രോഗികളായ മദ്യപരിൽ രക്തത്തിലെ ഗ്ലൂക്കോസ് ഗണ്യമായി കുറയ്ക്കുന്ന ഹൈപ്പോഗ്ലൈസീമിയ അഥവാ ബോധക്ഷയം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഒരു മില്ലി മദ്യത്തിലെ ആൽക്കഹോളിന് ഏഴു കലോറി ഊർജ്ജമാണ് പ്രദാനം ചെയ്യാൻ ആകുക. മദ്യത്തോടൊപ്പം വറുത്തതും പൊരിച്ചതും ഒക്കെ കഴിക്കുമ്പോൾ ഗുരുതരമായ വിധത്തിൽ രക്തത്തിൽ ഗ്ലൂക്കോസ് വർധിക്കുകയും ചെയ്യും.ഇതും പ്രമേഹമുള്ളവർക്ക് അപകടകരം തന്നെ.