ലഡ്ഡു തിന്നാൽ എന്തുണ്ടാകും ?

ലഡ്ഡുവിന്റെ ആകർഷണീയത കാണുമ്പോൾ മനസ് ഇളകാത്തവർ കുറവാണ്. ബേക്കറി കണ്ടാൽ കയറരുതെന്നും ലഡ്ഡു ഒഴിവാക്കണമെന്നുമുള്ള ഡോക്ടറുടെ ഉപദേശം ഓർക്കുമ്പോൾ ആ കൊതി അടക്കാതെയും പറ്റില്ല. ഭക്ഷണക്രമീകരണം നിർബന്ധമായ പ്രമേഹ രോഗികൾക്കുള്ള 1500 കലോറി ആഹാര ക്രമം തെറ്റിക്കാൻ ഒരു ലഡ്ഡു മതിയെന്നാണ് യാഥാർഥ്യം. 40 ഗ്രാം ഉള്ള ഒരു ലഡ്ഡുവിൽ 250 കലോറിയാണ് ഉള്ളത്. മൂന്നു ഇഡലിയോ ചപ്പാത്തിയോ അരക്കപ്പ് ചോറോ കഴിക്കുന്ന അത്രയും കലോറി ഒരു ലഡ്ഡുവിൽ ഉണ്ടെന്നു സാരം. ഇനി തീരുമാനിച്ചോളൂ, ഒരു ലഡ്ഡു തിന്നണോ അതോ അതിന്റെ പേരിൽ ഒരു നേര ഭക്ഷണം ഒഴിവാക്കണോ എന്ന്…