യോഗ പ്രമേഹ നിയന്ത്രണത്തിന് സഹായകരമോ

യോഗ പ്രമേഹ നിയന്ത്രണത്തിന് സഹായകരമോ
ചന്ദ്രൻ കെ.സി, ആമ്പല്ലൂർ, തൃശൂർ
പ്രമേഹ നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് മാനസീക സമ്മർദ്ദം. പ്രമേഹത്തെ ഉദ്ദീപിപ്പിക്കുന്ന ഒന്നാണിത്. മാനസീക സമ്മർദ്ദം ലഘൂകരിക്കാൻ യോഗ സഹായിക്കും എന്നത് സ്പഷ്ടമായ ഒന്നാണ്. ഹോർമോണുകളുടെ പ്രവർത്തനം സന്തുലിത മാക്കാനും നാഡീ വ്യൂഹത്തിന്റെ പ്രവർത്തന ക്ഷമത വർധിപ്പിക്കാനും രക്തസഞ്ചാരം ക്രമാനുഗതം ആക്കാനും ശരീരത്തിന് ശരിയായ അയവ് നൽകാനും യോഗ സഹായിക്കും. പാരാസിംപതറ്റിക് നാഡീ വ്യൂഹത്തെ പ്രവർത്തനക്ഷമം ആക്കുക വഴി യോഗ മാനസീക സംഘർഷം കുറയ്ക്കും..അതിനാൽ പ്രമേഹ രോഗ നിയന്ത്രണത്തിന് യോഗ ഉത്തമമായ ഒരു ഉപാധിയാണ്.