യാത്രകളിൽ ഒരു മധുരകിറ്റ് കരുതാം

പല രോഗികൾക്കും മരുന്നു മുടങ്ങുന്നത് യാത്രകളിലാണ്. അതിനാൽ ആവശ്യമായ മരുന്നും മധുരം അടങ്ങിയ ഒരു കിറ്റും ഇൻസുലിനുമൊക്കെ കരുതിയിരിക്കണം. കൈയ്യിൽ സൂക്ഷിക്കുന്ന കാർഡിൽ പേരും മേൽവിലാസവും ഫോൺ നമ്പരും മൊബൈൽ നമ്പറും കഴിക്കുന്ന മരുന്നുകളുടെ പേരും എഴുതിയിരിക്കണം. കൂടാതെ ഹൈപ്പോഗൈസീമിയ ഉണ്ടാകുന്ന രോഗിയാണോ,രക്തഗ്രൂപ്പ്, ചികിത്സിക്കുന്ന ഡോക്ടറുടെ പേരും നമ്പറും ഒക്കെ ഈ കാർഡിൽ കുറിച്ചിടണം. പെട്ടെന്നു പഞ്ചസാരയുടെ അളവു കുറഞ്ഞ് അബോധാവസ്ഥയിലേക്കു പോകുന്ന ഹൈപ്പോഗൈസീമിയ എന്ന സ്ഥിതിവിശേഷമുണ്ടായാൽ സഹയാത്രികർക്ക് ഇദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനും ആശുപത്രിയിൽ എത്തിച്ചാൽ വിദഗ്ധ ചികിത്സയ്ക്കും വേണ്ടിയുമാണ് ഈ വിവരങ്ങൾ. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകാതെ വരുന്നത് യാത്രയിൽ പതിവാണ്. അതിനാൽ കൈവശം ബിസ്കറ്റോ പഴങ്ങളോ കരുതുന്നതും ഏറെ നല്ലതാണ്.