മദ്യപാനവും പ്രമേഹവും കരളും തമ്മില്‍

കണ്ണിനെയും ഹൃദയത്തെയും ഒക്കെ അപകടത്തിലാക്കുന്നതുപോലെ പ്രമേഹം കരളിനെയും ബാധിക്കാറുണ്ട്. ആൽക്കഹോളിക് ഫാറ്റിലിവർ എന്ന കരൾരോഗമാണ് പ്രമേഹമുള്ളവരിൽ കൂടുതലായി കാണുക. സിറോസിസ്, ലിവർ കാൻസർ എന്നിവയും ഇവരിൽ കാണാറുണ്ട്.
മദ്യപാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും കരളിനെയാണ്. ഫാറ്റിലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയെല്ലാം മദ്യപാനികളിൽ കാണുന്നു. മദ്യപാനവും പ്രമേഹവും ഒന്നിച്ച് ഒരാളിലുണ്ടായാൽ കരളിെൻറ ആരോഗ്യം അപകടത്തിലാകുമെന്നത് തീർച്ചയാണ്.
അറിയാതെ പോകുന്ന സ്പർശനം, വേദന, ചൂട്
പ്രമേഹരോഗത്തിന്റെ സങ്കീർണതകളിൽ ഒന്നാണ് പെരിഫറൽ ന്യൂറോപ്പതി. പ്രമേഹം അനിയന്ത്രിതമായാൽ ചൂട്, സ്പർശനം, വേദന ഇവയൊന്നും അറിയാതെ പോകുന്ന അവസ്ഥയാണിത്. കൈകാലുകളിൽ തരിപ്പും പുകച്ചിലുമായാണ് ഇത് തുടങ്ങുക. മദ്യപിക്കുന്ന പ്രമേഹരോഗിയിൽ ന്യൂറോപ്പതിക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇവരിൽ രോഗതീവ്രതയും ഏറിയിരിക്കും.
രക്തസമ്മർദം കൂടും
പ്രമേഹരോഗികളിൽ ഏറിയപങ്കും രക്തസമ്മർദത്തിനുകൂടി ചികിത്സ തേടുന്നവരാണ്. അമിതമദ്യപാനവും രക്തസമ്മർദം കൂട്ടാറുണ്ട്. അതിനാൽ പ്രമേഹത്തോടൊപ്പം മദ്യപാനം കൂടിയുണ്ടെങ്കിൽ രോഗി അതിവേഗം സങ്കീർണതകളിലേക്ക് നീങ്ങും.