മീനിൽ മാത്രമാണോ ഒമേഗ 3 ഉള്ളത് ?

ആരോഗ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ഒമേഗാ 3 ആസിഡിനെക്കുറിച്ച് പറയുമ്പോൾ എല്ലാം ആഴ്ചയിൽ രണ്ടുതവണ മത്തി അടക്കമുള്ള ചെറുമീനുകൾ കറിവച്ചുകഴിക്കുന്നതിനെക്കുറിച്ച് എല്ലാവരും പറയും. അല്ലെങ്കിൽ മീനെണ്ണ. എന്നാൽ മീനിൽ മാത്രമാണോ ഒമേഗാ 3 ആസിഡ് ഉള്ളത് ? അല്ല..
ഉഴുന്ന്, രാജ്മാ, മീനെണ്ണ, കടുകെണ്ണ, സോയാബീൻ, കാബേജ്, കോളിഫ്ളവർ, സോയാബീൻ, വാൽനട്ട്, തവിടു കളയാത്ത ധാന്യങ്ങൾ, വെളുത്തുളളി, ഒലിവ് എണ്ണ, പരിപ്പുകൾ തുടങ്ങിയവയിലും ഒമേഗ 3 ധാരാളം. പാംഓയിലിൽ ഉളളതിലുമധികം ഒമേഗ 3 കടുകെണ്ണയിലുണ്ട്. ഏറ്റവുമധികം ഒമേഗ 3 ഉളള പാചക എണ്ണയും കടുകെണ്ണ തന്നെ.
എന്നാൽ ഒമേഗ 3 അടങ്ങിയ ഭക്ഷണം അമിതമാകാനും പാടില്ല. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണകളും പരിപ്പുകളും അമിതമായി കഴിക്കുന്നതും നന്നല്ല. അധികമായാൽ അമൃതും വിഷമാണ് എന്നത് മറക്കരുത്.