ബ്ലഡ് ടെസ്റ്റുള്ള ദിവസത്തെ ഭക്ഷണരീതി

രക്തപരിശോധനയുടെ ദിവസം കൂടുതൽ ഭക്ഷണമാണോ അതോ കുറച്ച് ഭക്ഷണമാണോ കഴിക്കേണ്ടത് എന്ന സംശയമുണ്ട് ചിലർക്ക്. ഇത് രണ്ടായാലും ശരിയല്ല. ചില രോഗികൾ രക്തം പരിശോധിക്കേണ്ട ദിവസം വളരെ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കൂ. റിസൾട്ട് നോർമൽ ആകാൻ വേണ്ടിയാണിത്. ഇത് തെറ്റായ രീതിയാണ്. രക്തപരിശോധന നടത്തുന്നത് നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും മരുന്നിന്റെ ഡോസും ശരിയായ രീതിയിൽ തന്നെയാണോ എന്നറിയാനാണ്. അതിനാൽ സാധാരണ ഗതിയിൽ നിങ്ങൾ കഴിക്കുന്ന അതേ അളവിലുള്ള ഭക്ഷണമാണ് രക്തപരിശോധനയുടെ ദിവസവും കഴിക്കേണ്ടത്.