ഫാസ്റ്റിംഗിലെ പരിശോധനയ്ക്ക് മുൻപ് വെള്ളം കുടിക്കാമോ ?

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റിനു മുൻപ് വെള്ളം കുടിക്കാം. ഫാസ്റ്റിംഗ് എന്നവാക്ക് ഭക്ഷണത്തെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. അല്ലാതെ വെള്ളത്തെ അല്ല. വെള്ളവും രക്ത പരിശോധനാ ഫലവും തമ്മിൽ ബന്ധമൊന്നുമില്ല. അതുകൊണ്ട് ദാഹിക്കുകയാണെങ്കിൽ രക്ത പരിശോധനയ്ക്ക് മുൻപ് വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല.